കോച്ചും രണ്ട് പ്രധാന താരങ്ങളും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിന് എതിരെ

Img 20210126 230428
Credit : Twitter
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു നിർണായക മത്സരമാണ്. ഇന്ന് ജംഷദ്പൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഈ സീസൺ തുടക്കത്തിൽ ജംഷദ്പൂരിനെ 3-2ന് തോൽപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണയും വിജയിച്ച് ഡബിൾ നേടാം എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമല്ല. സസ്പെൻഷൻ കാരണം രാഹുൽ കെപിയും ഒപ്പം ജീക്സണും ഇന്ന് ഉണ്ടാകില്ല.

അവസാന മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച കളിക്കാരായിരുന്നു രാഹുലും ജീക്സണും. ഇവരെ കൂടാതെ രണ്ട് മഞ്ഞ കാർഡ് വാങ്ങിയ പരിശീലകൻ കിബു വികൂനയും ഇന്ന് ടച്ച് ലൈനിൽ ഉണ്ടാവില്ല. എങ്കിലും വിജയിക്കാൻ തന്നെയാകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമം. ഇന്ന് ജോർദൻ മറെ ടീമിൽ തിരിച്ചെത്തിയേക്കും. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കാം. രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Advertisement