മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഷെഫീൽഡിന് എതിരെ

20210125 020114
Credit: Twitter
- Advertisement -

പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും ഇറങ്ങും. ഇന്ന് വിജയം എന്ന ഒരൊറ്റ ലക്ഷ്യവുമായി ഇറങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ ആണ് നേരിടുന്നത്. ഈ സീസൺ ലീഗിൽ ആകെ ഒരു വിജയം മാത്രം നേടിയ ടീമാണ് ഷെഫീൽഡ് യുണൈറ്റഡ്. എങ്കിലും ശക്തമായ ടീമുമായാകും ഒലെ ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങുക.

സീസൺ തുടക്കത്തിൽ ഷെഫീൽഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയിട്ടുണ്ട്. പരിക്ക് ആയതിനാൽ ഇന്ന് റാഷ്ഫോർഡ് കളിക്കാൻ സാധ്യതയില്ല. ഗ്രീന്വുഡ്, കവാനി, മാർഷ്യൽ എന്നിവർ അറ്റാക്കിംഗ് തേർഡിൽ ഇറങ്ങാനാണ് സാധ്യത. ഇന്ന് ബ്രൂണോ ആദ്യ ഇലവനിൽ തിരികെയെത്തും. ജയിച്ച് ഒരു മാച്ച് വീക് കൂടെ ലീഗ് തലപ്പത്ത് അവസാനിപ്പിക്കുക ആകും ടീമിന്റെ ലക്ഷ്യം. ഇന്ന് രാത്രി 1.30നാണ് മത്സരൻ നടക്കുന്നത്.

Advertisement