വെസ്റ്റ്ബ്രോമിന് വീണ്ടും നാണക്കേട്, സിറ്റിക്ക് വമ്പൻ ജയം

20210127 045500
Credit : Twitter

വെസ്റ്റ്ബ്രോമിന് വീണ്ടും കനത്ത തോൽവി. മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ തോൽവി വഴങ്ങിയത്. ജയത്തോടെ ലീഗിൽ 41 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 11 പോയിന്റ് മാത്രമുള്ള വെസ്റ്റ്ബ്രോം 19 ആം സ്ഥാനത്ത് തുടരും.

ഇൽകായ് ഗുണ്ടോകൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ചത്. ജാവോ കാൻസലോ, റിയാദ് മഹ്‌റസ്, സ്റ്റെർലിങ് എന്നിവരാണ് സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്. സിറ്റിയുടെ ജയത്തോടെ ലീഗിൽ ആദ്യ 2 സ്ഥാനങ്ങളും മാഞ്ചസ്റ്റർ ടീമുകൾക്ക് സ്വന്തമായി. ഇരു ടീമുകളും 19 മത്സരങ്ങളാണ് കളിച്ചത്.

Previous articleആഴ്സണൽ ഫോമിലാണ്, സൗത്താംപ്ടനെതിരെ ഗംഭീര തിരിച്ചു വരവ്
Next articleകോച്ചും രണ്ട് പ്രധാന താരങ്ങളും ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിന് എതിരെ