കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബെംഗളൂരു ആരാധകരും തമ്മിൽ ഉണ്ടായ സംഘർഷം, കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കും

Newsroom

Picsart 23 02 11 20 20 20 480
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും തമ്മിൽ നടന്ന അവസാന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകരും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇന്ന് ഇരു ക്ലബുകളും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം രണ്ട് ക്ലബ്ബുകളും നടന്ന സംഭവങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും അതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാൻ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇവർക്കെതിരെ നടപടിയുണ്ടാകും എന്നും പ്രസ്താവനയിൽ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 02 13 17 16 59 903

കളിക്കിടെ നടന്ന അക്രമത്തെ ക്ലബ്ബുകൾ അപലപിക്കുകയും അത്തരം പെരുമാറ്റത്തിന് ഫുട്ബോളിൽ സ്ഥാനമില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തു. സതേൺ റൈവൽറി ഇന്ത്യൻ ഫുട്‌ബോളിന്റെ ആഘോഷമാണെന്നും എന്നാൽ സ്‌റ്റേഡിയം സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരുടെയും ശ്രമം ആവശ്യമാണെന്നും പ്രസ്താവനയിൽ പരാമർശിച്ചു.

ആരാധകർക്ക് സുരക്ഷിതവും പോസിറ്റീവുമായ അനുഭവം നൽകാൻ തങ്ങൾ എപ്പോഴും ശ്രമിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് തുടരുമെന്നും ക്ലബ്ബുകൾ പറഞ്ഞു.