മഗ്വയറിനും പരിക്ക്, സെന്റർ ബാക്കായി ഒരാൾ പോലും ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 24 05 05 22 17 21 604
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി‌ അവരുടെ സെന്റർ ബാക്ക് ആയ ഹാരി മഗ്വയർ മൂന്നാഴ്ചയോളം പുറത്തിരിക്കും എന്ന് ക്ലബ്ബ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. തരത്തിന് മസിൽ ഇഞ്ച്വറിയാണ്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫിറ്റ് ആയിട്ടുള്ള ഒരു സീനിയർ സെൻറർ ബൈക്ക് പോലും ഇല്ലാത്ത അവസ്ഥയിലാണുള്ളത്.

മാഞ്ചസ്റ്റർ 24 05 05 22 17 31 667

അവരുടെ മറ്റു സെന്റർ ബാക്കുകളായ ലിൻഡെലോഫ്, വരാനെ ലിസാൻഡ്രോ മാർട്ടിനസ്, കാംബ്വാല, ജോണി ഇവാന്‍സ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്‌. അവസാന മത്സരങ്ങളിൽ ഹാരി മഗ്വയറും കസമിറോയും ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയി ഇറങ്ങിയിരുന്നത്. ഇപ്പോൾ മഗ്വയർ കൂടെ പരിക്കേറ്റു പുറത്തായതോടെ യുണൈറ്റഡ് ഒരു ഓപ്ഷൻ പോലും ഇല്ലാതെ ഇരിക്കുകയാണ്.

ജോണി ഇവാൻസ് കഴിഞ്ഞദിവസം പരിശീലനം പുനരാരംഭിച്ചു എങ്കിലും അദ്ദേഹം പൂർണ്ണ ഫിറ്റ് അല്ലാത്തതിനാൽ ക്രിസ്റ്റ്യൽ പാലസിന് എതിരെ നടക്കുന്ന മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാവാൻ സാധ്യതയില്ല‌. യുണൈറ്റഡ് മിക്കവാറും അക്കാദമി താരങ്ങളെ വെച്ച് നാളെ ഡിഫൻസിലെ വിടവ് നികത്തേണ്ടി വരും. ഹാരി മഗ്വയർ എഫ് എ കപ്പ് ഫൈനലിനു മുമ്പ് പരിക്ക് മാറി തിരിച്ചെത്തും എന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.