പരാജയം മറക്കണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ

Img 20220209 165128

വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയ വഴിയിലേക്ക് തിരിച്ചുവരാനും അവരുടെ കിരീട മോഹങ്ങൾ വീണ്ടും ജ്വലിപ്പിക്കാനും ആകും ഇന്ന് ശ്രമിക്കുക. അവസാന മത്സരത്തിൽ ജംഷദ്പൂരിന് എതിരെ ഏറ്റ പരാജയം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി ആയിരുന്നു.

അവസാന അഞ്ച് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണം തോൽക്കുകയും മറ്റ് മൂന്നെണ്ണം ജയിക്കുകയും ചെയ്തു. ഇന്ന് ജയിച്ച ഹീറോ ഐഎസ്‌എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവരുടെ എക്കാലത്തെയും മികച്ച പോയിന്റിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തും. എന്നാൽ ഇതുവരെ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചിട്ടില്ലാത്ത കേരള ബാാസ്റ്റേഴ്സിന് ഇന്നും കാര്യങ്ങൾ എളുപ്പമാകില്ല.

ഇന്ന് കേരള ബാാസ്റ്റേഴ്സ് ഡിഫൻസിൽ ഹോർമിൻപാം, ലെസ്കോവിച്, ഖാബ്ര എന്നിവർ ഉണ്ടാകില്ല. അറ്റാക്കിൽ ഡിയസ് തിരികെയെത്തും.

മറുവശത്ത് ഈസ്റ്റ് ബംഗാൾ അവരുടെ അവസാന മത്സരത്തിൽ ഒഡീഷ എഫ്സിയോട് 1-2ന് തോറ്റിരുന്നു.