ഇന്ത്യൻ സൂപ്പർ ലീഗ് വിട്ട ജോർദൻ മറെ ഇനി തായ്ലാന്റിൽ

Img 20220804 141457

മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ജോർദൻ മറെ ഇനി തായ്ലന്റിൽ കളിക്കും. തായ്ലൻഡ് ക്ലബായ നഗോൺ റചസിമ ക്ലബിൽ താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. താരം ക്ലബ് വിട്ടതായി ജംഷദ്പൂർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു മറെ ജംഷദ്പൂരിൽ എത്തിയത്. ലീഗിൽ 17 മത്സരങ്ങൾ ജംഷദ്പൂരിനായി കളിച്ച മറെ 4 ഗോളുകൾ നേടിയിരുന്നു. .

അതിനു മുമ്പുള്ള സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമായിരുന്നു ജോർദൻ മറെ. കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുകളുമായി അന്ന് ക്ലബിന്റെ ടോപ് സ്കോറർ ആയി. ഒരു അസിസ്റ്റും 26കാരൻ കേരളത്തിനായി സംഭാവന ചെയ്തിരുന്നു.

Story Highlight: Jordan Murray to play in Thailand