സിംബാബ്‍വേയോട് പരാജയപ്പെട്ടത് അംഗീകരിക്കാനാകില്ല – ഖാലിദ് മഹമ്മുദ്

Sports Correspondent

Bangladeshzimbabwe
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന്റെ സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ തോൽവി അംഗീകരിക്കാനാകാത്തതെന്നും വളരെ പരിതാപകരമായ പ്രകടനം ആയിരുന്നു ടീമിന്റേതെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ്.

തങ്ങള്‍ ഇതിലും ഭേദപ്പെട്ട ടീമാണെന്നും ഈ തോൽവി താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്നും വളരെ നിരാശ തോന്നുന്നുവെന്നും ഖാലിദ് വ്യക്തമാക്കി. 2-1 എന്ന സ്കോറിനായിരുന്നു ബംഗ്ലാദേശിനെ സിംബാബ്‍വേ പരാജയപ്പെടുത്തിയത്.

ചരിത്രത്തിലാദ്യമായാണ് സിംബാബ്‍വേ ബംഗ്ലാദേശിനെതിരെ ടി20 പരമ്പര നേടുന്നത്. ബംഗ്ലാദേശിന് കഴിഞ്ഞ 11 ടി20 മത്സരങ്ങളിൽ രണ്ട് എണ്ണം ആണ് വിജയിക്കാനായത്.