കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഫോർവേഡ് ജോഷുവ സോട്ടിരിയോക്ക് പരിക്ക്

Newsroom

Picsart 23 07 16 19 30 17 309
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ സൈനിംഗ് ജോഷുവ സോട്ടിരിയോക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇന്ന് ക്ലബിന്റെ പ്രീസീസൺ പരിശീലനത്തിന് ഇടയിലാണ് സൊട്ടിരിയോക്ക് പരിക്കേറ്റത്‌. താരം മറ്റുള്ളവരുടെ സഹായത്തോടെ ആയിരുന്നു പരിശീലന ഗ്രൗണ്ട് വിട്ടത്. പരിക്ക് സാരമുള്ളതാണോ എന്ന് ഇതുവരെ വ്യക്തമല്ല. കാലിനേറ്റ പരിക്ക് താരത്തെ അധിക കാലം പുറത്ത് ഇരുത്തില്ല എന്ന വിശ്വാസത്തിലാണ് ആരാധകർ.

കേരള 23 07 16 19 30 33 788

താരം ഈ ആഴ്ച ആയിരുന്നു കൊച്ചിയിൽ എത്തി ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2025 വരെ നീണ്ടു നിൽക്കുന്ന രണ്ട് വർഷത്തെ കരാറിലാണ് ജോഷുവയെ ടീമിൽ എത്തിച്ചത്. എ-ലീഗിൽ 166 മത്സരങ്ങൾ കളിച്ചിട്ടുള്ള സോട്ടിരിയോ പ്രസ്തുത കാലയളവിൽ 27 ഗോളുകളും 10 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

വിംഗറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ആയിരുന്നു ന്യൂകാസിൽ ജെറ്റ്സിൽ എത്തിയത്. അതിനു മുമ്പ് വില്ലിങ്ടൺ ഫീനിക്സിൽ ആയിരുന്നു. അവിടെ മൂന്ന് വർഷത്തോളം താരം കളിച്ചു. വെസ്റ്റേൺ സിഡ്നി സാൻഡേഴ്സിനായും കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ അണ്ടർ 23, അണ്ടർ 21 ടീമുകളുടെ ഭാഗമായിട്ടുമുണ്ട്. താരത്തിന്റെ പരിക്കിനെ കുറിച്ച് ക്ലബ് ഇതുവരെ ഔദ്യോഗിക അപ്ഡേറ്റ് ഒന്നും നൽകിയിട്ടില്ല.