ജർമ്മൻപ്രീത് ഇനി ജംഷദ്പൂരിനൊപ്പം, പ്രഖ്യാപനം വന്നു

മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് ഇനി ജംഷദ്പൂരിനായി കളിക്കും. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ചെന്നൈയിൻ വിട്ടാണ് താരം ജംഷദ്പൂരിലേക്ക് വണ്ടി കയറുന്നത്. 26കാരനായ താരം 2024വരെയുള്ള കരാർ ഇപ്പോൾ ഒപ്പുവെച്ചിട്ടുണ്ട്.

ചെന്നൈയിൻ നിരയിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന താരം ചെന്നൈയിനിലെ കരാർ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. അവസാന നാലു സീസണുകളിലായി ചെന്നൈയിന് ഒപ്പം തന്നെ ഉള്ള താരമാണ് ജർമ്മപ്രീത്.

ചെന്നൈയിനു വേണ്ടി 55 മത്സരങ്ങൾ ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജർമ്മൻപ്രീത്. ഡെമ്പോ എഫ് സിക്ക് വേണ്ടിയും മിനേർവ പഞ്ചാബിനു വേണ്ടിയും മുമ്പ് ജർമ്മൻപ്രീത് കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.

Story Highlight: Jamshedpur FC have announced the signing of Germanpreet Singh on a 2-year-deal.