സാഞ്ചസ് ഇനി മാഴ്സെക്ക് ഒപ്പം

20220808 181937

ടീമുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെ ഇന്റർ മിലാനുമായി അലക്‌സിസ് സാഞ്ചസ് വേർപിരിഞ്ഞു. ഇന്റർ മിലാൻ തലസ്ഥാനത്ത് നേരിട്ടെത്തിയാണ് താരം നടപടികൾ പൂർത്തിയാക്കിയതെന്ന് ഡി മർസിയോ റിപ്പോർട്ട് ചെയ്തു. ഇതോടെ ഫ്രീ ഏജന്റ് ആയ താരത്തിന് തന്റെ പുതിയ തട്ടകം തേടാൻ ആവും. ഒളിമ്പിക് മാഴ്സെ ദിവസങ്ങളായി താരത്തിന് പിറകെ ഉണ്ട്. ഫ്രഞ്ച് ടീമിൽ തന്നെയാണ് സാഞ്ചസിന്റെ ഭാവിയെന്നത് ഉറപ്പാണ്.

സാഞ്ചസുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്ന മാഴ്‌സെ കൈമാറ്റ തുക നൽകി താരത്തെ സ്വന്തമാക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ഇന്റർ മിലാനുമായി കരാർ റദ്ദാക്കാൻ സാഞ്ചസ് തുനിഞ്ഞത്. കഴിഞ്ഞ സീസണിൽ ഒൻപത് ഗോളും അഞ്ച് അസിസ്റ്റും നേടി തരക്കേടില്ലാത്ത പ്രകടനം നടത്തിയിരുന്നെങ്കിലും ടീമിൽ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്ന ഇന്റർ ചിലിയൻ താരം ടീം വിടുന്നതിന് അനുകൂലമായിരുന്നു. ഏകദേശം അഞ്ച് മില്യൺ യൂറോ താരത്തിന് കരാർ റദ്ദാക്കുന്നതിന്റെ ഭാഗമായി ടീം കൈമാറും. അടുത്ത ദിവസങ്ങളിൽ തന്നെ സാഞ്ചസിന് മാഴ്‌സെയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കാൻ കഴിഞ്ഞേക്കും.

Story Highlight: Olympique Marseille are set to sign Alexis Sánchez