സെസ്കോയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരില്ല, താരത്തെ ലെപ്സിഗ് സ്വന്തമാക്കും

Newsroom

20220808 190609
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെസ്കോയെ സ്വന്തമാക്കാനുള്ള ശ്രമവും പരാജയപ്പെടുന്നു. സെസ്കോയെ ജർമ്മൻ ക്ലബായ ലെപ്സിഗ് സ്വന്തമാക്കും എന്ന് ഉറപ്പായി. 2023ൽ താരത്തെ കൈമാറാൻ സാൽസ്ബർഗും ലെപ്സിഗും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ താരത്തെ വിൽക്കില്ല എന്ന് സാൽസ്ബർഗ് പറഞ്ഞതോടെയാണ് ലെപ്സിഗ് അടുത്ത സമ്മറിലേക്ക് ധാരണയാക്കിയത്.

ഈ സീസണിൽ ബെഞ്ചമിൻ സെസ്കോ സാൽസ്ബർഗിൽ തന്നെ കളിക്കും. 19കാരൻ ബെഞ്ചമിൻ സെസ്‌കോയ്ക്ക് ആയി യുണൈറ്റഡ് 30 മില്യണോളം വാഗ്ദാനം ചെയ്തിരുന്നു എങ്കിലും സാൽസ്ബർഗ് വിൽക്കാൻ ഒരുക്കമായിരുന്നില്ല.

റൊണാൾഡോ ക്ലബിൽ തുടാരുമോ എന്ന് ഇപ്പോഴും വ്യക്തം അല്ലാത്തതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ പുതിയ താരത്തെ സ്വന്തമാക്കാൻ പരക്കെ അന്വേഷണം നടത്തുന്നുണ്ട്. 19 വയസ്സുകാരൻ ഓസ്ട്രിയയിൽ ഇതിനകം തന്നെ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. സാൽസ്ബർഗിനായി കഴിഞ്ഞ സീസണിൽ 36 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.

Story Highlight: RB Leipzig are closing on deal to sign Benjamin Šeško for summer 2023