കേരള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപോക്ക് കൊണ്ട് ഗുണമുണ്ട്! ഐ എസ് എല്ലിൽ അടുത്ത സീസൺ മുതൽ വാർ!

Newsroom

Picsart 23 03 03 23 43 03 872

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ബഹിഷ്കരിച്ചത് ഒരു വിധത്തിൽ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുകയാണ്. ഐ എസ് എൽ റഫറിയിംഗിനെ ചൊല്ലിയുള്ള പരാതികൾ തീർക്കാൻ ആയി എ ഐ എഫ് എഫ് അടുത്ത വർഷം മുതൽ വാർ കൊണ്ടു വരും എന്നെ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിലെ വലിയ ഫുട്ബോൾ ശക്തികളായ രാജ്യങ്ങിൽ ഉള്ളത് പോലെ ചിലവേറിയ വാറിനു പകരം അത്ര ചിലവില്ലാത്ത വാർ സിസ്റ്റം ഇന്ത്യ ഒരുക്കും.

കേരള ബ്ലാസ്റ്റേഴ്സ് 23 03 05 01 45 48 376

ചിലവ് കുറഞ്ഞ രീതിയിൽ വാർ സിസ്റ്റം നടപ്പിലാക്കുന്ന ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ രീതി ആകും ഇന്ത്യ അനുകരിക്കാൻ ശ്രമിക്കുക. ബെൽജിയത്തിൽ നിന്ന് കാര്യങ്ങൾ പഠിച്ച് അതുപോലൊരു സിസ്റ്റം സൃഷ്ടിക്കാൻ എ ഐ എഫ് എഫ് തയ്യാറാണ്‌. റോയൽ ബെൽജിയൻ ഫുട്ബോൾ ഹെഡ് ക്വാർട്ടേഴ്സിൽ അടുത്തിടെ ഇന്ത്യൻ സംഘം സന്ദർശനം നടത്തിയിരുന്നു.

ഇംഗ്ലണ്ടിലും സ്പെയിനിലും എല്ലാം ഉള്ളത് പോലുള്ള വാർ സിസ്റ്റം കൊണ്ടു വരാൻ ഒരു സീസണ് 15 മുതൽ 20 കോടി വരെ ചിലവു വരും. അത് ഇന്ത്യക്ക് താങ്ങാൻ ആവില്ല എന്നതു കൊണ്ടാണ് ഇന്ത്യ ബദൽ സംവിധാനം ആലോചിക്കുന്നത്. ഇത്തവണ ഐ എസ് എൽ ഫൈനലിൽ അടക്കം വലിയ റഫറി പിഴവുകൾ സംഭവിച്ച പശ്ചാത്തലത്തിൽ ആണ് ഇന്ത്യ പരിഹാരമാർഗ. തേടുന്നത്‌