തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാളണ്ട് ഹട്രിക്ക്, സിറ്റി എഫ് എ കപ്പ് സെമിയിൽ

Newsroom

Picsart 23 03 19 01 22 58 777
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാളണ്ടിനെയും സിറ്റിയും തടയുക ആർക്കും ഒട്ടും എളുപ്പമല്ല. അത് അവരുടെ ഇഹിഹാസ താരം പരിശീലിപ്പിക്കുന്ന ബേർൺലി ആയാലും ശരി. മുൻ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ കൊമ്പനി പരിശീലകനായ ബേർൺലി ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വലിയ പരാജയം തന്നെ നേരിട്ടു. 6-0ന് ഇന്ന് വിജയിച്ചു കൊണ്ട് സിറ്റി എഫ് എ കപ്പ് സെമി ഫൈനലിലേക്കും മുന്നേറി. മാഞ്ചസ്റ്റർ സിറ്റിക്കായി ഹാളണ്ട് ഇന്ന് വീണ്ടും ഹാട്രിക്ക് അടിച്ചു. മൂന്ന് ദിവസം മുമ്പ് ലെപ്സിഗിനെതിരെ ഹാളണ്ട് അഞ്ചു ഗോളുകൾ അടിച്ചിരുന്നു.

സിറ്റി 23 03 19 01 22 35 581

ഇന്ന് ആദ്യ പകുതിയിൽ 32ആം മിനുട്ടിലും 35ആം മിനുട്ടിലും ആയിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. രണ്ടാം പകുതിയുടെ തുടക്കത്തിൽ താരം ഹാട്രിക്കും തികച്ചു. ഈ ഗോളുകളോടെ ഹാളണ്ട് ഈ സീസണിൽ സിറ്റിക്ക് ആയി അടിച്ച ഗോളുകളുടെ എണ്ണം 42 ആയി ഉയർന്നു. ഹാട്രിക്ക് നേടിയതോടെ ഹാളണ്ടിനെ പെപ് പിൻവലിച്ചു. ഇതിനു ശേഷം ഹൂലിയൻ ആൽവാരസ് ഇരട്ട ഗോളുകൾ നേടി. ഒപ്പം യുവതാരം പാൽമറും ഒരു ഗോൾ സിറ്റിക്കായി നേടി. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി സിറ്റി 13 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.