ചരിത്രം എഴുതി ചേത്രി!! ഐ എസ് എല്ലിൽ 50 ഗോളുകൾ നേടുന്ന ആദ്യ താരം

ഇന്ന് പരാജയപ്പെട്ടു എങ്കിലും ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു ചരിത്രം എഴുതി. ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ ഗോളോടെ സുനിൽ ഛേത്രി ബാർത്തലോമിയോ ഒഗ്ബെച്ചെയെ മറികടന്ന് ഹീറോ ഐഎസ്‌എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി. കളിയുടെ 87-ാം മിനിറ്റിൽ ആയിരുന്നു ഛേത്രി ഗോൾ നേടിയത്. തന്റെ ഐ എസ് എല്ലിലെ അമ്പതാം ഗോൾ ആയിരുന്നു ഇത്‌‌. ഐ എസ് എല്ലിൽ ആദ്യമായാണ് ഒരു താരം 50 ഗോളുകൾ നേടുന്നത്.

Img 20220211 234259

2015-ൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച ഛേത്രി ഏഴ് ഗോളുകൾ നേടി ആ സീസണിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ ഗോൾ സ്‌കോററായിരുന്നു. ഐഎസ്എൽ 2017-18ൽ 14 ഗോളുകൾ നേടുകയും ബെംഗളൂരുവിനെ അവരുടെ കന്നി സീസണിൽ തന്നെ ഫൈനലിലേക്ക് നയിക്കാനും താരത്തിനായിരുന്നു.

ഐ എസ് എല്ലിൽ ആകെ 110 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 50 ഗോളുകളിൽ എത്തിയത്.