അശ്വൽ റായിയുടെ തകർപ്പൻ സ്‌പൈക്കുകൾ, ചെന്നൈ ബ്ലിറ്റ്‌സിനെതിരെ കൊൽക്കത്ത തണ്ടർബോൾട്ട്‌സിന് 4-1ന്റെ വിജയം

ഹൈദരാബാദ്, 11 ഫെബ്രുവരി 2022: ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന റുപേ പ്രൈം വോളിബോൾ ലീഗിൽ ചെന്നൈ ബ്ലിറ്റ്‌സിനെ 10-15, 15-11, 15-10, 15-12, 15-13 എന്ന സ്‌കോറിന് തോൽപ്പിച്ച് കൊൽക്കത്ത തണ്ടർബോൾട്ട്‌സ് സീസണിലെ രണ്ടാം വിജയം കുറിച്ചു.

ഈ മത്സരത്തിൽ കൊൽക്കത്ത രണ്ട് പോയിന്റ് നേടി. പ്ലെയർ ഓഫ് ദി മാച്ചായി കൊൽക്കത്തയുടെ രാഹുൽ കെ. ഈ തിരഞ്ഞെടുക്കപ്പെട്ടു.

Picsart 22 02 11 23 52 13 146

2022 ഫെബ്രുവരി 12-ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ 7 മണിക്ക് റൂപേ പ്രൈം വോളിബോൾ ലീഗിൽ കൊൽക്കത്ത തണ്ടർബോൾട്ടുമായി ബെംഗളൂരു ടോർപ്പിഡോസ് ഏറ്റുമുട്ടും.