ഐ എസ് എൽ കിരീടം നിലനിർത്തുക എന്ന സമ്മർദ്ദം ബെംഗളൂരു എഫ് സിക്ക് ഇല്ല

ഐ എസ് എൽ കിരീടം നേടണം എന്ന സമ്മർദ്ദം ബെംഗളൂരു എഫ് സിക്ക് ഇല്ല എന്ന് പരിശീലകൻ കാർലെസ്. കഴിഞ്ഞ സീസണിൽ ഐ എസ് എൽ സ്വന്തമാക്കിയ ബെംഗളൂരു എഫ് സി പുതിയ സീസണായി പൂർണ്ണമായും ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ കിരീടം കഴിഞ്ഞ സീസണിൽ തന്നെ അവസാനിച്ചു എന്ന് കാർലെസ് പറഞ്ഞു. കിരീടം നിലർത്തണം എന്ന് താരങ്ങളോട് ആരോടും താൻ പറയാറില്ല എന്ന് സ്പാനിഷ് കോച്ച് പറഞ്ഞു.

കിരീടം നിലനിർത്തുക എന്ന ഒരു കാര്യം തനിക്ക് അറിയില്ല. അത് ഇംഗ്ലണ്ടിൽ ഒക്കെ കാണുന്ന രീതി ആണ്. സ്പെയിനിൽ തങ്ങൾ ഇങ്ങനെ ഒരു പദം പറയാറില്ല. കഴിഞ്ഞ സീസണിലെ കിരീടം കഴിഞ്ഞ സീസണിൽ മാത്രം. ഈ സീസണിൽ ഐ എസ് എല്ലിൽ പങ്കെടുക്കുന്ന മറ്റു ടീമുകളെ പോലെ ഒന്ന് മാത്രമാണ് തങ്ങളും. കാർലെസ് പറഞ്ഞു. ബാഴ്സലോണ ഒക്കെ അങ്ങനെയാണ് ഒരോ സീസണെയും സമീപിക്കാറുള്ളത് എന്നും കാർലെസ് പറഞ്ഞു.

Previous articleഗോവയുടെ ആദ്യ മത്സരത്തിൽ അഹ്മദ് ജാഹൊ
Next articleഇന്ത്യയെ പിടിച്ച് കെട്ടി ദക്ഷിണാഫ്രിക്കൻ ബൗളർമാർ