ഇന്ത്യയെ പിടിച്ച് കെട്ടി ദക്ഷിണാഫ്രിക്കൻ ബൗളർമാർ

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനവുമായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ‌. ഉച്ച ഭക്ഷണത്തിനായി കളി പിരിയുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുത്തിട്ടുണ്ട്. ക്യാപ്റ്റൻ കൊഹ്ലി, മായാങ്ക് അഗർവാൾ, പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്ക പിഴുതെടുത്തത്. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയുടെ വമ്പൻ തിരിച്ച് വരവാണ് ഇപ്പോൾ നടക്കുന്നത്.

ഇന്ത്യൻ നിരയിൽ നിന്നും ആദ്യം പുറത്ത് പോയത് മായാങ്ക് അഗർവാളാണ്. 19 പന്തുകൾ നേരിട്ട അഗർവാൾ 10 റൺസെടുത്ത് പുറത്ത് പോയി. റബാഡയാണ് വിക്കറ്റ് നേടിയത്. റാഞ്ചിയിൽ ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനങ്ങൾ പിഴക്കുകയാണെന്ന നിലയിലായി കാര്യങ്ങൾ. വീണ്ടും റബാഡ വിക്കറ്റ് വീഴ്ത്തി‌. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പൂജാര വികറ്റിന് മുൻപിൽ കുടുങ്ങി. റൺസൊന്നുമെടുക്കാതെയായിരുന്നു പൂജാരയുടെ മടക്കം. 22 പന്തുകൾ നേരിട്ട് 12 റൺസെടുത്ത കൊഹ്ലിയെ നോർത്തി പറഞ്ഞയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 42 റൺസുമായി രോഹിത്തും 12 റൺസുമായി രഹാനെയുമാണ് ക്രീസിൽ.

Previous articleഐ എസ് എൽ കിരീടം നിലനിർത്തുക എന്ന സമ്മർദ്ദം ബെംഗളൂരു എഫ് സിക്ക് ഇല്ല
Next articleനാലു പ്രധാന താരങ്ങൾ ഇല്ലാതെ റയൽ മാഡ്രിഡ് മലോർകയ്ക്ക് എതിരെ