ഗോവയുടെ ആദ്യ മത്സരത്തിൽ അഹ്മദ് ജാഹൊ

ഗോവയ്ക്ക് ഐ എസ് എൽ ആറാം സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ അവരുടെ പ്രധാന താരമായ അഹ്മദ് ജാഹോയെ നഷ്ടമാകും. ചെന്നൈയിന് എതിരായാണ് ഗോവയുടെ ഐ എസ് എല്ലിലെ ആദ്യ മത്സരം. സപ്സെൻഷൻ കാരണമാണ് ജാഹോവിന് ലീഗിലെ ആദ്യ മത്സരത്തിൽ കളിക്കാൻ ആവാത്തത്. കഴിഞ്ഞ സീസൺ ഐ എസ് എൽ ഫൈനലിൽ ജാഹോ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു.

31കാരനായ ജാഹോയുടെ അഭാവം നികത്താൻ ഗോവയ്ക്ക് ആകുമെന്നാണ് പരിശീലകൻ ലൊബേര വിശ്വസിക്കുന്നത്. അവസാന രണ്ടു സീസണുകളിലും ഗോവൻ മിഡ്ഫീൽഡിൽ ഗംഭീര പ്രകടനം തന്നെ ആയിരുന്നു ജാഹോ നടത്തിയിരുന്നത്.

Previous article“ഹോം സ്റ്റേഡിയം നഷ്ടപ്പെടാത്തത് ആണ് ബെംഗളൂരുവിന്റെ ഏറ്റവും വലിയ നേട്ടം”
Next articleഐ എസ് എൽ കിരീടം നിലനിർത്തുക എന്ന സമ്മർദ്ദം ബെംഗളൂരു എഫ് സിക്ക് ഇല്ല