ഐ എസ് എൽ നീട്ടിവെക്കില്ല, എ ഐ എഫ് എഫിന്റെ ആവശ്യം തള്ളി

Newsroom

Picsart 23 02 18 21 16 01 092
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ ഗെയിംസിനായി ഐ എസ് എൽ നീട്ടിവെക്കണം എന്ന എ ഐ എഫ് എഫിന്റെ ആവശ്യം എഫ് എസ് ഡി എൽ തള്ളി. ഐ എസ് എൽ മുൻ നിശ്ചയിച്ചത് പോലെ സെപ്റ്റംബർ 21ന് തന്നെ നടക്കും എന്ന് എഫ് എസ് ഡി എൽ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഏഷ്യൻ ഗെയിംസിനായി ക്ലബുകൾ താരങ്ങളെ വിട്ടു നൽകാൻ തയ്യാറാകാത്തതോടെ ആണ് ലീഗ് നീട്ടിവെക്കാൻ എ ഐ എഫ് എഫ് ആവശ്യം ഉന്നയിച്ചത്.

ഐ എസ് എൽ 23 09 07 01 48 16 695

സെപ്റ്റംബർ 21ന് ആരംഭിക്കാൻ ഇരിക്കുന്ന ഐ എസ് എൽ 10 ദിവസത്തേക്ക് നീട്ടിവെക്കാൻ ആണ് എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബെ ആവശ്യപ്പെട്ടത്. സെപ്റ്റംബർ 19ന് ആണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഫിഫ വിൻഡോ അല്ലാത്തതിനാൽ ക്ലബുകൾക്ക് ഈ സമയത്ത് താരങ്ങളെ രാജ്യത്തിനായി വിട്ടുകൊടുക്കണം എന്ന് നിർബന്ധമില്ല. സീസൺ തുടക്കം ആയതിനാൽ എ ഐ എഫ് എഫ് പ്രത്യേകം ആവശ്യപ്പെട്ടിട്ടും താരങ്ങളെ വിട്ടുനൽകാൻ ഒരു ക്ലബും ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ലീഗ് മാറ്റിവെക്കുന്ന ആലോചനയിൽ എ ഐ എഫ് എഫ് എത്തിയത്.

എഫ് എസ് ഡി എൽ മറുപടി നൽകിയതോടെ എ ഐ എഫിന്റെ പ്രതീക്ഷകൾ അവസാനിച്ചു. സെപ്റ്റംബർ 21ന് തന്നെ ലീഗ് തുടങ്ങും എന്ന് ഉറപ്പായതോടെ ഇന്ത്യ ഒരു ദുർബല ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കേണ്ടി വരും.