ഇന്ത്യൻ ലീഗുകളിൽ വിദേശ താരങ്ങളുടെ എണ്ണം 5 ആയി കുറക്കാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലും ഐ ലീഗിലും
വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കാൻ വേണ്ടിയുള്ള ഔദ്യോഗിക നീക്കങ്ങൾ ഉടൻ ആരംഭിക്കും. നാളെ ചേരുന്ന എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മിറ്റി ഇതുസംബന്ധിച്ച് ഔദ്യോഗികമായ നിർദ്ദേശം മുന്നോട്ട് വെക്കും. രണ്ട് ലീഗുകളിലും 5 വിദേശ താരങ്ങളായി കുറക്കാൻ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. ഈ 5 വിദേശ താരങ്ങളിൽ ഒന്ന് ഏഷ്യൻ താരമാവുകയും വേണം.

നാലു താരങ്ങൾക്ക് മാത്രമെ ആദ്യ ഇലവനിൽ എത്താൻ ആവുകയുള്ളൂ. ഏഷ്യൻ ടൂർണമെന്റുകള നിലവിലുള്ള നിയമം ഇന്ത്യയിലും കൊണ്ടു വരാൻ ആണ് എ ഐ എഫ് എഫ് ശ്രമിക്കുന്നത്. ഇപ്പോൾ ഐ എസ് എല്ലിൽ 5 വിദേശ താരങ്ങൾക്ക് ആദ്യ ഇലവനിൽ കളിക്കാം. ഏഴു വിദേശ താരങ്ങളെ വരെ സൈനും ചെയ്യാം. ഈ നിയമം വരുന്ന സീസണോടെ തന്നെ മാറ്റണം എന്നാണ് എ ഐ എഫ് എഫ് നിർദ്ദേശിക്കുന്നത്. എന്നാൽ ഐ എസ് എൽ ക്ലബുകൾ ഇതിനകം തന്നെ താരങ്ങളെ സൈൻ ചെയ്യാൻ തുടങ്ങിയതിനാൽ അവർ ഒരു സീസണിലേക്ക് കൂടെ ഈ തീരുമാനം നീട്ടിവെക്കാൻ ആവശ്യപ്പെട്ടേക്കും.