കൊറോണക്ക് വാക്സിൻ കണ്ടുപിടിച്ചതിന് ശേഷം മാത്രം ക്രിക്കറ്റ് പുനരാരംഭിച്ചാൽ മതിയെന്ന് രഹാനെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ വൈറസ് പടരുന്നതിനിടെ നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ കൊറോണക്കുള്ള വാക്‌സിൻ കണ്ടുപിടിച്ചതിന് ശേഷം മാത്രം പുനരാരംഭിച്ചാൽ മതിയെന്ന് മതിയെന്ന് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. കൂടാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ മുൻപ് ക്രിക്കറ്റ് താരങ്ങൾക്ക് ചുരുങ്ങിയത് ഒരു മാസം എങ്കിലും പരിശീലനത്തിന് വേണമെന്നും രഹാനെ പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചാലും പണ്ടത്തെ പോലെ വിക്കറ്റ് നേടുമ്പോൾ കൈ കൊടുക്കുന്നത് ഇല്ലാതാവുമെന്നും നമസ്‍തേ പോലെയുള്ള കാര്യങ്ങളാവും ഉണ്ടാവുകയെന്നും രഹാനെ പറഞ്ഞു. മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ആരാധകരുടെ സുരക്ഷക്കാവണം കൂടുതൽ പ്രധാന്യം നൽകേണ്ടതെന്നും കൊറോണ വൈറസ് മഹാമാരിക്ക് ശേഷം ജനങ്ങളുടെ ജീവിത രീതിയിലും യാത്രയിലുമെല്ലാം മാറ്റങ്ങൾ ഉണ്ടാവുമെന്നും രഹാനെ പറഞ്ഞു. നിലവിൽ ലോക്ക് ഡൗൺ താൻ തന്റെ ഫിറ്റ്നസിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതെന്നും രഹാനെ പറഞ്ഞു.