ഐ എഫ് എ ഷീൽഡ് ഗ്രൂപ്പും ഫിക്സ്ചറും അറിയാം

20201119 015145
- Advertisement -

ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായ ഐ എഫ് എ ഷീൽഡിന്റെ ഫിക്സ്ചർ പുറത്തു വിട്ടു. ഡിസംബർ ആറിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഡിസംബർ 20ന് ഫൈനൽ നടക്കും. കേരള ക്ലബായ ഗോകുലം കേരള എഫ് സി ഡിസംബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബിനെ നേരിടും. യുണൈറ്റഡ് സ്പോർസും, ബി എസ് എസ് സ്പോർടിംഗ് ക്ലബുമാണ് ഗോകുലം കേരളയുടെ ഗ്രൂപ്പിൽ ഉള്ളത്‌.

12 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാല് ഐലീഗ് ക്ലബുകൾ ഉണ്ട്. ഗോകുലം കേരള, സുദേവ, മൊഹമ്മദൻസ്, ഇന്ത്യൻ ആരോസ് എന്നിവരാണ് ഐലീഗ് ക്ലബുകൾ‌. ബാക്കി ക്ലബുകൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നാണ്. നാലു ഗ്രൂപ്പുകളിൽ ആയാകും പോരാട്ടം നടക്കുക. കൊൽക്കത്തയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

ഗ്രൂപ്പുകൾ;
20201119 014339

ഫിക്സ്ചർ;
20201119 014856

Advertisement