കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി വിപണിയിൽ എത്തി, ഓൺലൈൻ ആയി ഓർഡർ ചെയ്യാം

Img 20201119 015002
- Advertisement -

ഐ എസ് എൽ നാളെ ആരംഭിക്കുകയാണ്. ഇതിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൂന്ന് പുതിയ ജേഴ്സികളും വിപണിയിൽ എത്തിച്ചു. ഇപ്പോൾ ജേഴ്സി നിർമാതാക്കൾ ആയ റെയുർ സ്പോർട്സിന്റെ ഓൺലൈൻ സൈറ്റ് വഴി ആണ് ജേഴ്സിയുടെ വിൽപ്പന നടക്കുന്നത്. 899 രൂപയാണ് ഹോം ജേഴ്സി, എവേ ജേഴ്സി, മൂന്നാം ജേഴ്സി എന്നിവയ്ക്ക് ഇട്ടിരിക്കുന്ന വില.

ജേഴ്സിയിൽ ആരാധകരുടെ പേരും അവർ ഇഷ്ടപ്പെടുന്ന നമ്പറും ചേർക്കണം എങ്കിൽ 100 രൂപ കൂടെ അധികം നൽകേണ്ടി വരും. ഒറിജിനൽ മാച്ച് ജേഴ്സിക്ക് ഒപ്പം Replica ജേഴ്സിയും ലഭ്യമാണ്. അതിന് 599 രൂപയാണ് വില. ആദ്യ ദിവസങ്ങൾ ആയതിനാൽ റെയുറിന്റെ വെബ്സൈറ്റ് വഴി വാങ്ങുന്നവർക്ക് ഡിസ്കൗണ്ടുകൾ അവർ നൽകുന്നുണ്ട്.

Advertisement