ലിൻഡെലോഫും മാർഷ്യലും കളിക്കുന്നത് സംശയം

20201119 022402
Credit: Twitter
- Advertisement -

പ്രീമിയർ ലീഗ് തിരികെയെത്തുകയാണ്. എല്ലാ ടീമുകളെയും പോലെ ഇന്റർ നാഷണൽ ബ്രേക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിലും പരിക്ക് പ്രശ്നമായിരിക്കുകയാണ്. അവരുടെ പ്രധാന താരങ്ങളായ ഡിഫൻഡർ ലിൻഡെലോഫും സ്ട്രൈക്കർ മാർഷ്യലും യുണൈറ്റഡിന്റെ വെസ്റ്റ് ബ്രോമിന് എതിരായ മത്സരത്തിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.

സ്വീഡനും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തിനിടയിലാണ് ലിൻഡെലോഫിന് പരിക്കേറ്റത്. താരം പരിക്കുമായാണ് കളിച്ചത് എന്ന് സ്വീഡന്റെ സഹ പരിശീലകൻ കഴിഞ്ഞ ദിവസം പറയുക ഉണ്ടായി. ലിൻഡെലോഫ് ഇല്ല എങ്കിലും മഗ്വയർ ടുവൻസബെ കൂട്ടുകെട്ട് ആകും അടുത്ത മത്സരത്തിൽ ഇറങ്ങുക. സ്ട്രൈക്കഫ് മാർഷ്യലിന് ഫ്രാൻസ് പോർച്ചുഗൽ മത്സരത്തിന് ഇടയിലാണ് പരിക്കേറ്റത്. രണ്ട് പേരുടെയും പരിക്ക് സാരമുള്ളത് അല്ല എങ്കിലും രണ്ട് പേരെയും അടുത്ത മത്സരത്തിൽ ഒലെ കളിപ്പിച്ചേക്കില്ല. യുണൈറ്റഡ് നിരയിൽ റാഷ്ഫോർഡ്, ലൂക് ഷോ എന്നിവരും പരിക്കേറ്റ് പുറത്താണ്‌.

Advertisement