ഒഡൈ ഒനൈന്തിയ ഹൈദരാബാദിൽ തിരികെയെത്തി

ഒരു വർഷത്തെ ഇടവേളക്ക് ശേഷം സ്പാനിഷ് ഡിഫൻഡർ ഒഡൈ ഒനൈന്തിയ ഹൈദരാബാദ് എഫ് സിയിൽ തിരികെയെത്തി. 2020-21 സീസണിൽ ഹൈദരബാദിന് ഒപ്പം ഉണ്ടായിരുന്ന താരത്തെ ഒരു വർഷത്തെ കരാറിലാണ് ഹൈദരബാദ് ഇപ്പോൾ തിരികെ എത്തിച്ചിരിക്കുന്നത്. 2020-21 സീസണിൽ ഹൈദരബാദിനായി ആ സീസണിലെ എല്ലാ മത്സരത്തിലിം ഒഡൈ ഇറങ്ങിയിരുന്നു.

കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബായ മിറാണ്ടസിൽ ആയിരുന്നു താരം കളിച്ചിരുന്നത്. അവിടെ 27 മത്സരങ്ങൾ കളിച്ചിരുന്നു. മിറാണ്ടസിൽ മുമ്പും രണ്ട് വർഷം താരം കളിച്ചിട്ടുണ്ട്. അത്ലറ്റിക് ബിൽബാവോയുടെ അക്കാദമിയിലൂടെയാണ് ഒഡൈ വളർന്നു വന്നത്. നിരവധി സ്പാനിഷ് ക്ലബുകൾക്കായി താരം മുമ്പ് കളിച്ചിട്ടുണ്ട്.