ഇതിഹാസ ജർമ്മൻ താരം ഉവെ സീലർ അന്തരിച്ചു

Wasim Akram

20220722 004805

ജർമ്മൻ ഇതിഹാസ താരം ഉവെ സീലർ അന്തരിച്ചു. 85 വയസ്സായിരുന്ന അദ്ദേഹം വാർധക്യസഹജമായ അസുഖം കാരണമാണ് മരണത്തിനു കീഴടങ്ങിയത്. 1966 ൽ ജർമ്മൻ ടീമിനെ നയിച്ച താരം ടീമിനെ ലോകകപ്പ് ഫൈനലിലും എത്തിച്ചിരുന്നു. മുന്നേറ്റനിര താരമായ അദ്ദേഹം തന്റെ ഓവർ ഹെഡ് കിക്കുകൾക്കും ബുദ്ധിമുട്ടുള്ള ഗോളുകൾക്കും പ്രസിദ്ധനായിരുന്നു. തന്റെ വിനയപൂർവ്വമായ സ്വഭാവത്തിനും സത്യസന്ധതക്കും പ്രസിദ്ധൻ കൂടിയായിരുന്നു അദ്ദേഹം.

Screenshot 20220722 004822 01

ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിൽ ഒരാൾ ആയി അറിയപ്പെടുന്ന അദ്ദേഹം ജർമ്മൻ ക്ലബ് ഹാമ്പർഗിൽ നീണ്ട 19 കൊല്ലം ആണ് കളിച്ചത്. അവർക്ക് ആയി 519 കളികളിൽ നിന്നു 445 ഗോളുകൾ ആണ് നേടിയത്. ബുണ്ടസ് ലീഗയിൽ ഹാമ്പർഗിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനും 137 ഗോളുകൾ നേടിയ അദ്ദേഹം ആണ്. 16 വർഷം ജർമ്മൻ ടീമിൽ കളിച്ച അദ്ദേഹം 72 കളികളിൽ നിന്നു 43 ഗോളുകൾ ആണ് അവർക്ക് ആയി നേടിയത്. നാലു ലോകകപ്പുകളിൽ കളിച്ച അദ്ദേഹം 1974 ലോകകപ്പ് നേടിയ ടീമിൽ അംഗം ആയിരുന്നില്ല. 1960, 1964, 1970 വർഷങ്ങളിൽ മികച്ച ജർമ്മൻ താരവും അദ്ദേഹം ആയിരുന്നു. 1960 ൽ ഹാമ്പർഗിനു ആയി ലീഗ് കിരീടം നേടി നൽകിയ അദ്ദേഹം 1963 ൽ അവർക്ക് ഒപ്പം ജർമ്മൻ കപ്പും നേടി.