ഡാർവിൻ നൂനിയസ് നാലു ഗോളുമായി താണ്ഡവമാടി, ലിവർപൂളിന് വൻ വിജയം

Img 20220722 011324

പ്രീസീസൺ ടൂറിൽ ലിവർപൂളിന് വലിയ വിജയം. ഇന്ന് ബുണ്ടസ്ലീഗ ക്ലബായ ലൈപ്സിഗിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. അഞ്ചിൽ നാലു ഗോളുകളും പുതിയ ലിവർപൂൾ താരമായ ഡാർവിൻ നൂനിയസ് നേടിയത് ആയിരുന്നു. രണ്ടാം പകുതിയിൽ ആയിരുന്നു നൂനിയസിന്റെ താണ്ഡവം. ആദ്യ പകുതിയിൽ മൊ സലാ നേടിയ ഗോളിന് ലിവർപൂൾ ഒരു ഗോളിന് മുന്നിൽ ആയിരുന്നു.

രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ നൂനിയസിന്റെ ആദ്യ ഗോൾ വന്നു. പെനാൾട്ടിയിൽ നിന്നായിരുന്നു ഈ ഗോൾ. ഈ ഹോൾ ആഹ്ലാദിച്ചു കഴിഞ്ഞ് കളി തുടങ്ങിയപ്പോൾ തന്നെ നൂനിയസിന്റെ രണ്ടാം ഗോളും വന്നു. 69ആം മിനുട്ടിൽ ആയിരുന്നു ഹാട്രിക്ക് തികച്ച ഗോൾ. ഒരു പൗച്ചറുടെ മികവോടെയുള്ള ഫിനിഷ് ആണ് ഈ ഗോളിൽ എത്തിച്ചത്.

കളിയുടെ അവസാന മിനുട്ടിൽ ഒരു കൗണ്ടറിലൂടെ നൂനിയസ് തന്റെ നാലാം ഗോളും ലിവർപൂളിന്റെ അഞ്ചാം ഗോളും നേടി.