ഫിഫയുടെ വിലക്ക്, കേരള ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിൽ, യു എ ഇ പ്രീസീസൺ ടൂർ മുടങ്ങുമോ?

ഫിഫയുടെ വിലക്ക് എല്ലാ തലത്തിലും ഇന്ത്യൻ ഫുട്ബോളിനെ ബാധിക്കുകയാണ്. ഇപ്പോൾ വരുന്ന വാർത്തകൾ അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ പ്രീസീസൺ ടൂർ പ്ലാനുകൾ മാറ്റേണ്ടി വരും. ഫിഫയുടെ വിലക്ക് ഉള്ളത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കാൻ ആകില്ല. ഫിഫ എല്ലാ ഫുട്ബോൾ അസോസിയേഷനും ഇന്ത്യയുമായി സഹകരിക്കരുത് എന്ന് സന്ദേശം അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒരു ക്ലബുമായി സൗഹൃദ മത്സരം കളിക്കാൻ മറ്റു ക്ലബുകൾക്ക് ആകില്ല.

കേരള ബ്ലാസ്റ്റേഴ്സ് നാളെയാണ് യു എ ഇയിലേക്ക് യാത്ര തിരിക്കുന്നത്. യു എ ഇയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് പോകും എങ്കിലും അവർക്ക് നേരത്തെ നിശ്ചയിച്ച മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ആകില്ല. സൗഹൃദ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന വരെ ആരംഭിച്ചിരുന്നു. ഇനി വിലക്ക് മാറാതെ രക്ഷയില്ല എന്ന അവസ്ഥയിലാണ് ഇന്ത്യൻ ഫുട്ബോൾ.

അൽനാസ, ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നി ക്ലബുകളെ ആയിരുന്നു ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്. 2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെയും ഓഗസ്റ്റ് 28ന് ൽ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടേണ്ടതുണ്ട്. പ്രീസീസൺ മത്സരങ്ങളിൽ മാറ്റമുണ്ടായതായി ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.

Story Highlight: Fifa ban will effect Kerala Blasters preseason plan