പൊരുതി നോക്കി നെതര്‍ലാണ്ട്സ്, പാക്കിസ്ഥാനോട് 16 റൺസ് തോൽവി

പാക്കിസ്ഥാന്റെ കൂറ്റന്‍ സ്കോറായ 314/6 റൺസ് ചേസ് ചെയ്തിറങ്ങിയ നെതര്‍ലാണ്ട്സിന്റ 16 ൺസ് തോൽവി. ഇന്ന് ഫകര്‍ സമന്റെയും(109) ബാബര്‍ അസമിന്റെയും(74) ഇന്നിംഗ്സുകള്‍ക്കൊപ്പം ഷദബ് ഖാന്‍ 28 പന്തിൽ 48 റൺസും അഗ സൽമാന്‍ 27 റൺസും നേടിയാണ് പാക്കിസ്ഥാനെ 314 റൺസിലെത്തിച്ചത്.

അവസാന ഓവര്‍ വരെ പുറത്താകാതെ നിന്ന നെതര്‍ലാണ്ട്സ് 8 വിക്കറ്റ് നഷ്ടത്തിൽ 298റൺസാണ് നേടിയത്. വിക്രംജിത് സിംഗ് 65 റൺസും നേടിയപ്പോള്‍ ടോം കൂപ്പറും 65 റൺസ് നേടി. 71 റൺസുമായി സ്കോട്ട് എഡ്വേര്‍ഡ്സ് ആതിഥേയരുടെ ടോപ് സ്കോറര്‍ ആയി. പാക് ബൗളര്‍മാരിൽ ഹാരിസ് റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റ് നേടി.

 

Story Highlights: Netherlands goes down fighting against Pakistan.