ഈസ്റ്റ് ബംഗാൾ അതിശക്തരാകുന്നു, റിത്വിക് ദാസും കൊൽക്കത്തയിലേക്ക് | Ritwik Das to join East Bengal

Newsroom

20220801 170017

ഈസ്റ്റ് ബംഗാൾ ഒന്നിനു പിറകെ ഒന്നായി പുതിയ താരങ്ങളെ ടീമിൽ എത്തിക്കുകയാണ്. അടുത്തതായി ജംഷദ്പൂരിന്റെ താരം റിത്വിക് ദാസ് ആകും ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. ജംഷദ്പൂർ താരത്തെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട് എങ്കിലും റിത്വിക് ദാസ് ഈസ്റ്റ് ബംഗാളിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത്‌. വരും ദിവസങ്ങളിൽ ഈസ്റ്റ് ബംഗാൾ ഈ ട്രാൻസ്ഫറും പൂർത്തിയാക്കും.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു റിത്വിക് ജംഷദ്പൂരിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകളും ഒരു അസിസ്റ്റും ജംഷദ്പൂരിന് സംഭാവന ചെയ്തിരുന്നു. ലീഗ് ഷീൽഡും റിത്വിക് ജംഷദ്പൂരിനൊപ്പം നേടി.

25കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസ് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിലും ഉണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെ ആണ് അന്ന് ടീമിൽ എത്തിയത് എങ്കിലും ആകെ 4 മത്സരങ്ങൾ മാത്രമെ താരത്തിന് കളിക്കാൻ ആയിരുന്നുള്ളൂ. 93 മിനുട്ട് മാത്രമാണ് താരം ആകെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കളത്തിൽ ഇറങ്ങിയത്. മുമ്പ് റിയൽ കശ്മീർ എഫ്‌സിയിലും താരം കളിച്ചിട്ടുണ്ട്.

Story Highlight: Ritwik Das to join East Bengal from Jamshedpur