തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞത് ഗൗതം ഗംഭീര്‍ – സുനിൽ നരൈന്‍

Sports Correspondent

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗൗതം ഗംഭീര്‍ ആണ് തന്നോട് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് സുനിൽ നരൈന്‍. തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞ മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന് താരം നന്ദി അറിയ്ക്കുകയും പ്രശംസ കൊണ്ട് ചൊരിയുകയും ചെയ്തു.

2017 സീസണിൽ 224 റൺസാണ് സുനിൽ നരൈന്‍ ഓപ്പണിംഗിലിറങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി നേടിയത്. തൊട്ടടുത്ത സീസണിൽ 357 റൺസാണ് താരം നേടിയത്. തന്റെ വിക്കറ്റ് നേരത്തെ നഷ്ടമായാലും സാരമില്ല ടീമിന് മിന്നും വേഗത്തിലുള്ള തുടക്കം വേണമെന്നായിരുന്നു ഗംഭീര്‍ തന്നോട് ആവശ്യപ്പെട്ടത്.

ഓരോ കളി കഴിയും തോറും തനിക്ക് ആത്മവിശ്വാസം ഏറെ വന്നുവെന്നും ടീം മാനേജ്മന്റെൽ നിന്ന് തനിക്ക് മികച്ച പിന്തുണയും ലഭിച്ചുവെന്ന് നരൈന്‍ സൂചിപ്പിച്ചു.