അര്‍ഷ്ദീപ് സിംഗിന്റെ ഏറ്റവും വലിയ ഗുണം എന്താണ് ആവശ്യമെന്നത് കൃത്യമായി അറിയാം എന്നതാണ് – ഭുവനേശ്വര്‍ കുമാര്‍

യുവതാരം അര്‍ഷ്ദീപ് സിംഗിന്റെ പ്രകടനത്തെ പ്രശംസിച്ച് ഭുവനേശ്വര്‍ കുമാര്‍. താരതത്തിന്റെ പക്വത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഭുവനേശ്വര്‍ കമാര്‍ പറഞ്ഞത്. താരത്തിന്റെ ഡെത്ത് ബൗളിംഗിലെ മികവാര്‍ന്ന കഴിവിനെയും ഭുവി പ്രശംസിച്ചു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐപിഎലില്‍ മികച്ച രീതിയിൽ പന്തെറിയുന്ന താരത്തിന്റെ ഏറ്റവും വലിയ കഴിവ് എന്താണോ സാഹചര്യം ആവശ്യപ്പെടുന്നത് അത് തിരിച്ചറിയുവാനുള്ള കഴിവാണെന്നും ഭുവി പറഞ്ഞു.

ഏറെ വര്‍ഷങ്ങള്‍ കളിച്ചാൽ ലഭിയ്ക്കുന്ന പക്വതയാണ് തുടക്കത്തിൽ കാലയളവിൽ തന്നെ അര്‍ഷ്ദീപ് സ്വന്തമാക്കിയിട്ടുള്ളതെന്നും ഭുവി കൂട്ടിചേര്‍ത്തു.