രാഹുലും ബ്രൈസും നാളെ കളിക്കില്ല, ദിമി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉണ്ടാകും

Newsroom

Picsart 23 09 30 17 29 21 983
Download the Fanport app now!
Appstore Badge
Google Play Badge 1

നാളെ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയെ നേരിടുമ്പോൾ സ്ട്രൈക്കർ ദിമിത്രസ് സ്ക്വാഡിനൊപ്പം ഉണ്ടാകും. ആദ്യ മത്സരത്തിൽ ബെംഗളൂരുവിന് എതിരെ പരിക്ക് കാരണം ദിമി കളിച്ചിരുന്നില്ല. എന്നാൽ ദിമി നാളെ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഫ്രാങ്ക് ദോവൻ പറഞ്ഞു. ഇഷാൻ പണ്ടിതയും സൗരവും ഒഴികെ ബാക്കി എല്ലാവരും ഫിറ്റ് ആണെന്ന് കോച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 23 09 30 17 29 56 689

എന്നാൽ രാഹുൽ കെപിയും ബ്രൈസ് മിറാണ്ടയും നാളെ സ്ക്വാഡിനൊപ്പം ഉണ്ടാകില്ല. ഇരുവരും ദേശീയ ടീമിനൊപ്പം ഏഷ്യൻ ഗെയിംസ് കളിക്കാൻ പോയതിനാൽ ആദ്യ മത്സരം കളിച്ചിരുന്നില്ല. ഇരുവരും ഇന്ന് മാത്രമെ കൊച്ചിയിൽ എത്തൂ എന്നും നാളെ ഇരുവരും മാച്ച് സ്ക്വാഡിൽ എത്തുക അസാധയമാണെന്നും ഫ്രാങ്ക് ദോവൻ പറഞ്ഞു.