കോറോയ്ക്ക് ഹാട്രിക്ക്, പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് വീണ്ടും വൻ വിജയം

- Advertisement -

ഐ എസ് എല്ലിനുള്ള ഒരുക്കത്തിന് മുന്നോടിയായി നടക്കുന്ന പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് മറ്റൊരു വമ്പൻ വിജയം കൂടെ. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ ഡെമ്പോ ഗോവയെ ആണ് എഫ് സി ഗോവ നേരിട്ടത്. എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് ഇന്നും എഫ് സി ഗോവ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ സീസയെയും 6-0നായിരുന്നു ഗോവ പരാജയപ്പെടുത്തിയത്.

ഗോവയ്ക്ക് വേണ്ടി സൂപ്പർ സ്ട്രൈക്കർ കോറോ ഇന്ന് ഹാട്രിക്ക് നേടി. ആദ്യ പകുതിയിൽ തന്നെ കോറോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തിലും കോറോ ഗോൾ നേടിയിരുന്നു. അലി, ഫാൾ, ലിസ്റ്റൺ തുടങ്ങിയവരാണ് ഗോവയുടെ മറ്റു സ്കോറേഴ്സ്.

Advertisement