ജോഫ്ര ആർച്ചറിന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേ ഉള്ളുവെന്ന് മോർഗൻ

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറുടെ മികച്ച പ്രകടനം ക്രിക്കറ്റ് ലോകം കാണാനിരിക്കുന്നതെയുള്ളുവെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൺ മോർഗൻ. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പിലും ആഷസ് പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്ത ജോഫ്ര ആർച്ചറിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സെൻട്രൽ കോൺട്രാക്ട് നൽകിയിരുന്നു.

“ജോഫ്ര ആർച്ചർ ഒരു മികച്ച ബൗളറാണ്, ജോഫ്ര ആർച്ചർക്ക് ഏതു കളിയിലും ഏതൊരു സാഹചര്യത്തിലും ബൗൾ ചെയ്യാനുള്ള കഴിവ് താരത്തിനുണ്ട്” ഇയോൺ മോർഗൻ പറഞ്ഞു. ആർച്ചർക്ക് മുൻപിൽ വരുന്ന എല്ലാ തടസങ്ങളും താരം മറികടക്കുന്നുണ്ടെന്നും ആർച്ചറുടെമികച്ച പ്രകടനം ആരും ഇതുവരെ കണ്ടിട്ടില്ലെന്നും മോർഗൻ പറഞ്ഞു.

ലോകകപ്പിൽ ഇംഗ്ലണ്ട് കിരീടം നേടുന്നതിൽ ജോഫ്ര ആർച്ചറുടെ മികച്ച പ്രകടനമുണ്ടായിരുന്നു. ലോകകപ്പിൽ 20 വിക്കറ്റ് വീഴ്ത്തിയ ആർച്ചർ ആഷസിൽ 4 ടെസ്റ്റിൽ നിന്ന് 22 വിക്കറ്റ് വീഴ്ത്തിയിരുന്നു.

 

Previous articleസൗത്ത് ആഫ്രിക്കൻ ബൗളറെ ഇടിച്ചു, വിരാട് കോഹ്‌ലിക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്
Next articleകോറോയ്ക്ക് ഹാട്രിക്ക്, പ്രീസീസണിൽ എഫ് സി ഗോവയ്ക്ക് വീണ്ടും വൻ വിജയം