ഹ്യൂം കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിൽ സങ്കടം ഉണ്ടെന്ന് സി കെ വിനീത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിൽ ഇയാൻ ഹ്യൂം ഇനി ഉണ്ടാകില്ല എന്ന വാർത്തയിൽ സി കെ വിനീതിന്റെ പ്രതികരണം. ഇയാൻ ഹ്യൂം ക്ലബ് വിട്ടതിൽ സങ്കടമുണ്ടെന്ന് പറഞ്ഞ സി കെ വിനീത് ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനോട് കൂറുള്ള മികച്ച പ്രൊഫഷണൽ ആയിരുന്നു എന്ന് പറഞ്ഞു. പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ ആണ് എന്നതിനാൽ തന്നെ പലപ്പോഴും തങ്ങൾ ആഗ്രഹിക്കുന്ന കാര്യം തന്നെ നടക്കില്ല എന്നും സി കെ പറഞ്ഞു.

ഇയാൻ ഹ്യൂം നേരത്തെ ക്ലബിൽ തുടരാൻ തനിക്ക് ആഗ്രഹമുണ്ടെങ്കിലും ക്ലബിന് താല്പര്യമില്ലായിരുന്നതിനാലാണ് ക്ലബ് വിടുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ഇയാൻ ഹ്യൂമിനൊപ്പം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സി കെ വിനീത് പറഞ്ഞു. ഇപ്പോൾ പരിക്കിന്റെ പിടിയിലുള്ള ഇയാൻ ഹ്യൂം പെട്ടെന്ന് തന്നെ കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സികെ പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement