സബ്ജൂനിയർ ഫുട്ബോൾ; കണ്ണൂരിനെ ഒമ്പതു ഗോളുകൾക്ക് തോൽപ്പിച്ച് മലപ്പുറം ഫൈനലിൽ

- Advertisement -

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ഫൈനലിൽ. ഇന്ന് സെമിയിൽ കണ്ണൂരിനെ തകർത്താണ് മലപ്പുറം ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് മലപ്പുറം ഇന്ന് വിജയിച്ചത്. മലപ്പുറത്തിനായി രണ്ട് താരങ്ങളാണ് ഇന്ന് 4 ഗോൾ വീതം നേടിയത്. കിരൺ, അനസ് എന്നീ താരങ്ങളാണ് നാലു ഗോൾവീതം കണ്ണൂരിന്റെ വല നിറച്ചത്. ജിഷ്ണുവും മലപ്പുറത്തിനായി ഒരു ഗോൾ നേടി.

എറണാകുളത്തിനെ ആണ് മലപ്പുറം ഫൈനലിൽ നേരിടുക. ഇന്നലെ പാലക്കാടിനെ തോൽപ്പിച്ചാണ് എറണാകുളം ഫൈനലിന് യോഗ്യത നേടിയത്. നാളെ ഫൈനൽ നടക്കും. മലപ്പുറമാണ് കഴിഞ്ഞ വർഷം സബ് ജൂനിയർ കിരീടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement