ഐഎസ്എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്ക് വൻ വിജയം. ഇന്ന് എവേ മത്സരത്തിൽ ചെന്നൈയിൻ 5-1ന് ജംഷഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തി. ആറാം മിനിറ്റിൽ ജംഷഡ്പൂരിൻ്റെ പ്രതീക് ചൗധരിയുടെ നിർഭാഗ്യകരമായ സെൽഫ് ഗോളോടെയാണ് കളി ആരംഭിച്ചത്.
22-ാം മിനിറ്റിൽ ഇർഫാൻ യാദ്വാദ് ലീഡ് ഇരട്ടിയാക്കി, രണ്ട് മിനിറ്റിനുള്ളിൽ കോണർ ഷീൽഡ്സ്, ഇർഫാന്റെ അസിസ്റ്റിൽ ലീഡ് മൂന്നാക്കി ഉയർത്തി.
54-ാം മിനിറ്റിൽ വിൽമർ ഗിലിന്റെ ഗോൾ. വീണ്ടും ഇർഫാൻ യാദ്വാദിന്റെ അസിസ്റ്റ്. സ്കോദ് 4-0. 71-ാം മിനിറ്റിൽ ലാൽത്തുഅമ്മാവിയ ഹ്നാംതെയുടെ അസിസ്റ്റിൽ നിന്ന് ബ്രംബില്ല അഞ്ചാം ഗോളും നേടി. 81-ാം മിനിറ്റിൽ ഇമ്മാനുവൽ-തോമസിൻ്റെ പെനാൽറ്റിയിലൂടെ ജംഷഡ്പൂർ ആശ്വാസ ഗോൾ നേടിയെങ്കിലും ഫലം അപ്പോഴേക്കും സംശയത്തിന് അതീതമായിരുന്നു.
ഈ വിജയത്തോടെ ചെന്നൈയിൻ 11 പോയിൻ്റുമായി ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 12 പോയിൻ്റുമായി ജംഷഡ്പൂർ നാലാം സ്ഥാനത്താണ്.