ഭൂട്ടാനീസ് റൊണാൾഡോ ചെഞ്ചോ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

Img 20210831 205527

ഭൂട്ടാന്റെ റൊണാൾഡോ എന്ന് അറിയപ്പെടുന്ന ചെഞ്ചോ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ കളിക്കും. ഇന്ന് ആണ് കേരള ബ്ലാസ്റ്റേഴ്സ് ഈ സൈനിംഗ് പൂർത്തിയാക്കിയത്. താരം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. ചെഞ്ചോയുടെ വരവോടെ കേരള ബ്ലാസ്റ്റേഴ്സ് ഏഷ്യൻ താരം എന്ന കടമ്പയും പൂർത്തിയാക്കി. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ അഞ്ചാമത്തെ വിദേശ സൈനിംഗ് ആണ്.

കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിലായിരുന്നു ചെഞ്ചോ കളിച്ചിരുന്നത്. നേരത്തെ ബെംഗളൂരു എഫ് സിക്കായും താറ്റം കളിച്ചിട്ടുണ്ട്. പക്ഷെ അവിടെ കഴിവ് തെളിയിക്കാൻ കഴിയാത്തതിനാൽ താരത്തെ ഒരു വർഷം കൊണ്ട് ക്ലവ് റിലീസ് ചെയ്യുക ആയിരുന്നു. മുമ്പ് മിനേർവ പഞ്ചാബിനെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ചെഞ്ചോ. പഞ്ചാബ് കിരീടം നേടിയ സീസണിൽ 10 ഗോളുകളോളം ചെഞ്ചോ ലീഗിൽ നേടിയിരുന്നു. ബെംഗളൂരു എഫ് സിയിൽ ഇരിക്കെ ലോൺ അടിസ്ഥാനത്തിൽ നെരോകയ്ക്ക് വേണ്ടിയും ചെഞ്ചോ കളിച്ചിരുന്നു.

Previous articleറെയ് മനാജ് ബാഴ്സലോണ വിട്ടു
Next articleവെൽഷ് താരം അമ്പാടുവിന് ചെൽസിയിൽ പുതിയ കരാർ, താരം ലോണിൽ പോകും