വെൽഷ് താരം അമ്പാടുവിന് ചെൽസിയിൽ പുതിയ കരാർ, താരം ലോണിൽ പോകും

20210831 231044

വെൽഷ് യുവതാരം ഏദൻ അമ്പാടുവിന് ചെൽസിയിൽ പുതിയ കരാർ. വെയിൽസ് ഫുട്ബോളിന്റെ ഭാവി എന്ന് കരുതപ്പെടുന്ന അമ്പാടു വെയിൽസ് രാജ്യാന്തര ടീമിലെ സജീവ സാന്നിദ്ധ്യമാണ്. താരം ഇന്ന് പുതിയ കരാർ ക്ലബിൽ ഒപ്പുവെക്കുകയും പിന്നാലെ ഇറ്റാലിയൻ ക്ലബായ വെനിസിയയിൽ ലോണിൽ പോവുകയും ചെയ്തു. ഒരു വർഷത്തേക്കാണ് ലോൺ. ചെൽസിയിലേക്ക് തന്നെ താരം തിരികെ വരും. ചെൽസിക്ക് ഒപ്പം മൂന്ന് വർഷത്തേക്കുള്ള പുതിയ കരാറാണ് താരം ഒപ്പുവെച്ചത്. 20കാരനായ താരം മുമ്പ് ഷെഫീൽഡിനായും ലൈപ്സിഗിനായും കളിച്ചിട്ടുണ്ട്. 2017ൽ ആയിരുന്നു താരം ചെൽസിയിൽ എത്തിയത്.

Previous articleതാരങ്ങളെ സൈൻ ചെയ്ത് മതിയാകാതെ പി എസ് ജി, പോർച്ചുഗലിൽ നിന്ന് ഒരു അത്ഭുത താരത്തെ കൂടെ സ്വന്തമാക്കി
Next articleബട്ലറും സ്റ്റോക്സും ഐ പി എല്ലിന് ഉണ്ടാകില്ല, പകരക്കാരെ രാജസ്ഥാൻ റോയൽസ് പ്രഖ്യാപിച്ചു