റെയ് മനാജ് ബാഴ്സലോണ വിട്ടു

20210831 225006

ബാഴ്സലോണയുടെ യുവതാരമായ റെയ് മനാജ് ക്ലബ് വിട്ടു. താരം ഇറ്റാലിയൻ ക്ലബായ സ്പെസിയയിലേക്ക് ആണ് പോയത്. തുടക്കത്തിൽ ഒരു വർഷം ലോണിൽ ആണ് 24കാരൻ പോകുന്നത്. അടുത്ത സമ്മറിൽ 3 മില്യൺ യൂറോ നൽകിയാൽ ഇറ്റാലിയൻ ക്ലബിന് താരത്തെ സ്വന്തമാക്കാം. താരത്തിന്റെ വേതനം സ്പെസിയ ആകും നൽകുന്നത്. താരം രണ്ട് സീസൺ മുമ്പായിരുന്നു ബാഴ്സലോണയിൽ എത്തിയത്. മുമ്പ് ഇറ്റലിയിൽ ഇന്റർ മിലാന് വേണ്ടി കളിച്ചിട്ടുണ്ട്‌. അൽബേനിയ ദേശീയ ടീം അംഗം കൂടിയാണ്.

Previous articleചെൽസി മിഡ്ഫീൽഡിന് ഇനി ഇരട്ടി കരുത്ത്, സൗൾ നിഗ്വസും എത്തുന്നു
Next articleഭൂട്ടാനീസ് റൊണാൾഡോ ചെഞ്ചോ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ