ഡെൻവുഡ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

Img 20220922 Wa0046

കൊച്ചി, സെപ്റ്റംബർ 22, 2022: ആഭ്യന്തര, അന്തർദേശീയ വിപണികളിലെ പ്രമുഖ പിവിസി ബോർഡ്, ഫർണിഷിങ്‌ മെറ്റീരിയൽ ബിസിനസ് കമ്പനിയായ ഡെൻവുഡ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അസോസിയേറ്റ്‌ പങ്കാളിയാകും. നിർമ്മാണ, ഫർണിഷിംഗ് ബിസിനസുകളിലെ വിവിധ ഉൽപ്പന്നങ്ങളുമായി ഡെൻവുഡ് ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും മിഡിൽ ഈസ്റ്റിലും സേവനം നൽകുന്നുണ്ട്‌. പങ്കാളിത്തത്തിന്റെ ഭാഗമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി ഔദ്യോഗിക കിറ്റുകളുടെ ജഴ്‌സി സ്ലീവിൽ ഡെൻവുഡ് ലോഗോ ആലേഖനം ചെയ്യും.

“മഞ്ഞപ്പടയുമായി പങ്കാളിത്തമുണ്ടാക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്‌. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് അതിന്റെ അസോസിയേറ്റ് പങ്കാളിയെന്ന നിലയിൽ പിന്തുണ നൽകുന്നതിലും അതിയായ സന്തോഷം. കേരളീയരുടെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയതാണ്‌ ഫുട്‌ബോൾ. രാജ്യത്തെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളിലൊന്നുമായി സഹകരിച്ചുകൊണ്ട്‌ ഒരു കായികരംഗത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിൽ ഏറെ സന്തോഷമുണ്ട്‌’’ ഡെൻവുഡ് ഡയറക്ടർ ജിബിൻ സി ഈശോ പറഞ്ഞു.

“വരാനിരിക്കുന്ന സീസണിൽ വിവിധ പങ്കാളികളോടൊപ്പം ഡെൻവുഡിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. ഒപ്പം ഒരുമിച്ചുള്ള വിജയകരമായ ഒരു കൂട്ടുകെട്ടും പ്രതീക്ഷിക്കുന്നു‐ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

(പ്രസ് റിലീസ്)