ഒരു മാറ്റം ആവശ്യമായിരുന്നു, റോമ ഫാൻസും അർജന്റീന ഫാൻസും ഒരുപോലെ : ദിബാല

യുവന്റസിൽ നിന്നുള്ള തന്റെ മാറ്റത്തെ കുറിച്ച് ദിബാല മനസുതുറന്നു. എസ്‌പിഎന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. യുവന്റസിലെ അവസാന വർഷങ്ങൾ ഒട്ടും സുഖകരമായിരുന്നില്ലെന്ന ദിബാല വ്യക്തമാക്കി. “ഒരു മാറ്റം തനിക്ക് ആവശ്യമായിരുന്നു. അത് തന്നെ സഹായിച്ചു. മൗറീഞ്ഞോ തന്നെ വിളിച്ചു. അദ്ദേഹത്തിന്റെ പദ്ധതികൾ തനിക്ക് വിശദീകരിച്ചു. ആ സംഭാഷണത്തിന് മിനിട്ടുകൾക്ക് ശേഷം ഭാവിയെ കുറിച്ച് താൻ തീരുമാനവും എടുത്തു” ദിബാല പറഞ്ഞു.

പാബ്ലോ ദിബാല

യുവന്റസിൽ വർഷങ്ങളായി കളിക്കുന്ന തനിക്ക് ഇറ്റലിയിൽ തന്നെ മറ്റൊരു ടീമിലേക്ക് പോകുന്നത് ഒട്ടും എളുപ്പമല്ലായിരുന്നു എന്നും താരം പറഞ്ഞു. കോച്ച് മാത്രമല്ല ടീമിന്റെ ഡയറക്ടറും തന്നെ വിളിച്ച് സംസാരിച്ചു എന്നും താരം വ്യക്തമാക്കി.

റോമ ആരാധകർ തന്നെ സ്വാഗതം ചെയ്തത് അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആയിരുന്നുവെന്ന് ദിബാല പറഞ്ഞു. “റോമാ ഫാൻസും അർജന്റീന. ഫാൻസും തമ്മിൽ ഒരുപാട് സാമ്യങ്ങൾ ഉണ്ട്, ഫുട്ബോൾ അവർക്ക് ഒരു ആവേശമാണ്. തങ്ങളുടെ കുടുംബത്തേക്കാൾ വരെ അവർക്ക് വലുത് ക്ലബ്ബ് ആണ്. അർജന്റീനൻ ആർധകർക്കും അത് പോലെ തന്നെ” താരം തുടർന്നു. ലോകകപ്പിന് വേണ്ടി തങ്ങൾ ഒരുങ്ങുകയാണെന്നും തങ്ങളുടെ എറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ സാധിക്കും എന്നും താരം പറഞ്ഞു.