“നാളത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി വിജയിക്കണം” – ലൂണ

Img 20211124 171656

നാളെ നടക്കുന്ന നോർത്ത് ഈസ്റ്റിന് എതിരായ മത്സരം എന്തായാലും വിജയിക്ക എന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയൻ ലുണ. ആദ്യ മത്സരം പരാജയപ്പെട്ടതിൽ നിരാശയുണ്ട്‌. എങ്കിലും അന്ന് കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെയാണ് കളിച്ചത് എന്ന് താൻ വിശ്വസിക്കുന്നു. ലൂണ പറഞ്ഞു. നാൾവ് നടക്കുന്ന മത്സരം ആരാധകർക്ക് സന്തോഷകരമാകുന്ന രീതിയിൽ വിജയിക്കേണ്ടതുണ്ട് എന്നും താരം പറഞ്ഞു. നാളെ മെച്ചപ്പെടുക തന്നെ വേണം. പരാജയപ്പെടാനെ പാടില്ല. പത്ര സമ്മേളനത്തിൽ ലൂണ പറഞ്ഞു.

താൻ നമ്പർ 10 ആയി കളിക്കാൻ ആണ് ഇഷ്ടപ്പെടുന്നത്. അവിടെ കളിക്കുമ്പോൾ ഒരുപാട് സ്വാതന്ത്ര്യം ലഭിക്കും. പക്ഷെ താൻ ഏതു പൊസിഷനിലും ടീമിനായി കളിക്കാൻ തയ്യാറാണെന്നും ലൂണ പറഞ്ഞു.

Previous article“1-0ന് വിജയിക്കുന്നതിനേക്കാൾ താല്പര്യം 5-3ന് ജയിക്കാൻ, അറ്റാക്ക് ചെയ്യുക ആണ് ഫിലോസഫി” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
Next articleകാർത്തികും വാഷിങ്ടൻ സുന്ദറും തമിഴ്‌നാട് സ്ക്വാഡിൽ