“1-0ന് വിജയിക്കുന്നതിനേക്കാൾ താല്പര്യം 5-3ന് ജയിക്കാൻ, അറ്റാക്ക് ചെയ്യുക ആണ് ഫിലോസഫി” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Img 20210910 181746

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമാനോവിച് തന്റെ ലക്ഷ്യം അറ്റാക്ക് ഫുട്ബോൾ കളിക്കുക മാത്രമാണെന്ന് പറഞ്ഞു. തന്റെ ഫിലോസഫി അറ്റാക്ക് അറ്റാക്ക് എന്നതാണ്. എന്നാൽ ടീം ചിലപ്പോൾ ഡിഫൻഡ് ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും എന്ന് ഇവാൻ ഓർമ്മിപ്പിച്ചു. എ ടി കെയ്ക്ക് എതിരെ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയത് തിരിച്ചടി ആയെന്നും ഇവാൻ പറഞ്ഞു. തന്റെ ടീമിനെ അറ്റാക്കിംഗ് ടീമാക്കി മാറ്റാൻ ആണ് തന്റെ ആഗ്രഹം. മത്സരം 1-0 എന്ന സ്കോറിന് വിജയിക്കുന്നതിനെക്കാൾ താൻ താല്പര്യപ്പെടുന്നത് 5-3ന് ജയിക്കാൻ ആണ്. ഇവാൻ പറഞ്ഞു.

അറ്റാക്കിംഗ് ഫുട്ബോൾ തന്നെയാണ് എന്നും രസകരം എന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളെ അറ്റാക്കിംഗ് താരങ്ങളാക്കി വളർത്താൻ ക്ലബ് ശ്രമിക്കും എന്നും ഇവാൻ പറഞ്ഞു. നാളെ നോർത്ത് ഈസ്റ്റിനെ നേരിടുമ്പോൾ ടീം വിജയവഴിയിലേക്ക് വരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാഹുൽ അല്ലാതെ ടീം മുഴുവൻ പൂർണ്ണ ഫിറ്റ്നെസിൽ ആണ് എന്നും അദ്ദേഹം പറഞ്ഞു.

Previous articleഐ എഫ് എ ഷീൽഡ്, റിയൽ കാശ്മീരിന് വിജയത്തോടെ തുടക്കം
Next article“നാളത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി വിജയിക്കണം” – ലൂണ