കാർത്തികും വാഷിങ്ടൻ സുന്ദറും തമിഴ്‌നാട് സ്ക്വാഡിൽ

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള തമിഴ്‌നാടിന്റെ 20 അംഗ ടീമിൽ പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കും ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ഇടംപിടിച്ചു. കാർത്തിക് സയ്യിദ് മുസ്താഖലി ടൂർണമെന്റിൽ ഉണ്ടായിരുന്നില്ല. ഈ വർഷം ആദ്യം നടന്മ ഇംഗ്ലണ്ട് പര്യടനം മുതൽ പരിക്ക് കാരണ. വാഷിംഗ്ടൺ സുന്ദർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാായിരുന്നു.

എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഉള്ള തമിഴ്‌നാട് തിരുവനന്തപുരത്താണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ കളിക്കുക. ഡിസംബർ 8 ന് മുംബൈയ്‌ക്കെതിരെ ആണ് അവരുടെ ആദ്യ മത്സരം.

Previous article“നാളത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി വിജയിക്കണം” – ലൂണ
Next articleടി20 റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് തിരിച്ചടി, ആദ്യ പത്തിൽ നിന്ന് പുറത്ത്