ബെംഗളൂരു എഫ് സി ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു, രണ്ട് മലയാളികൾ ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിനായുള്ള 32 അംഗ സ്ക്വാഡ് ബെംഗളൂരു എഫ് സി പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് ബെംഗളൂരു എഫ് സിയെ ഇത്തവണയും നയിക്കുക. രണ്ട് മലയാളി താരങ്ങൾ മാത്രമെ ബെംഗളൂരുവിന്റെ അവസാന 32 അംഗ ടീമിൽ ഇടം നേടിയുള്ളൂ. പ്രീസീസൺ സ്ക്വാഡിൽ നാലു മലയാളികൾ ഉണ്ടായിരുന്നു. അവരുടെ ആദ്യ ഇലവനിലെ സ്ഥിരം താരമായ ആശിഖ് കുരുണിയനും ബെംഗളൂരു എഫ് സിയുടെ മുൻ റിസേർവ്സ് ടീം ക്യാപ്റ്റൻ ലിയോൺ അഗസ്റ്റിനും ആണ് 32 അംഗ ടീമിൽ ഇടം നേടിയത്.

പ്രീസീസൺ യുവതാരങ്ങളായ ഇനായത്തും ശാരോൺ ശിവനും സീനിയർ സ്ക്വാഡിൽ എത്തിയില്ല. ഇവർ ബെംഗളൂരു എഫ് സി റിസേർവ്സ് ടീമിനൊപ്പം ആയിരിക്കും ഈ സീസണിൽ കളിക്കുക. ഭാവിയിൽ ഇരുവരും ബെംഗളൂരു എഫ് ഐയുടെ പ്രധാന താരങ്ങളായി വളരും എന്ന് പ്രതീക്ഷിക്കാം.

Goalkeepers: Gurpreet Singh Sandhu, Lalthuammawia Ralte, Lara Sharma, Dipesh Chauhan

Defenders: Rahul Bheke, Pratik Chaudhari, Harmanjot Khabra, Fran Gonzalez, Juanan Gonzalez, Ajith Kumar, Wungngayam Muirang, Joe Zoherliana, Parag Shrivas, Biswa Darjee

Midfielders: Dimas Delgado, Erik Paartalu, Ajay Chhetri, Namgyal Bhutia, Suresh Wangjam, Naorem Roshan Singh, Amay Morajkar, Thoi Singh, Emanuel Lalchhanchuaha

Attackers: Sunil Chhetri, Cleiton Silva, Kristian Opseth, Deshorn Brown, Ashique Kuruniyan, Udanta Singh, Edmund Lalrindika, Leon Augustine, Thongkhosiem Haokip