ജയിച്ചാൽ ടോപ് 4ൽ എത്താം, ഒഡീഷയും മോഹൻ ബഗാനും ഇറങ്ങുന്നു

2021-22ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 53-ാം മത്സരത്തിൽ ഞായറാഴ്ച ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ ഒഡീഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി മറൈനേഴ്സ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 2022 ജനുവരി 5 ന് നടന്ന അവരുടെ അവസാന മത്സരത്തിൽ ATK മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിക്കെതിരെ 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. അതിനു ശേഷം കൊറോണ കാരണം കളിക്കാൻ ആയില്ല.

ഒഡീഷ എഫ്‌സി അവരുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 0-2 ന് പരാജയപ്പെടുത്തിയിരുന്നു. ജയിച്ചാാൽ ആദ്യ നാലിൽ ഇടംപിടിക്കാൻ ഇരു ടീമുകൾക്കും ആകും.

എടികെ മോഹൻ ബഗാൻ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല. ഈ മത്സരങ്ങളിൽ നിന്ന് രണ്ട് സമനിലകളും മൂന്ന് മത്സരങ്ങളും ജയിച്ച അവർ ഒമ്പത് പോയിന്റ് നേടി.

തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയത്തോടെ, ഒഡീഷ എഫ്‌സി അഞ്ച് ജയവും തോൽവിയും ഒരു സമനിലയുമായി 16 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്താണ്. രാത്രി 9.30നാണ് ഈ മത്സരം.