109 റൺസ് വിജയം, സിംബാബ്‍വേയെ പിന്തള്ളി ക്വാര്‍ട്ടര്‍ ഉറപ്പാക്കി അഫ്ഗാനിസ്ഥാന്‍

Afghanistan

സിംബാബ്‍വേയ്ക്കെതിരെ 109 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന് അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 261/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് 152 റൺസ് മാത്രമേ നേടാനായുള്ളു.

111 റൺസ് നേടിയ സുലിമാന്‍ സഫിയും നംഗേയാലിയ ഖരോട്ടേ(50), മുഹമ്മദ് ഇഷാഖ്(39) എന്നിവരുമാണ് അഫ്ഗാന്‍ നിരയിൽ തിളങ്ങിയത്. സിംബാബ്‍വേയ്ക്കായി അലക്സ് ഫലാവോ മൂന്ന് വിക്കറ്റും സ്വിനോര രണ്ട് വിക്കറ്റും നേടി.

ഓപ്പണര്‍ മാത്യു വെൽച് 53 റൺസ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും താരത്തിന് പിന്തുണ നല്‍കാനായില്ല. 28 റൺസ് നേടിയ റോഗന്‍ ആണ് സിംബാബ്‍വേയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.

അഫ്ഗാനിസ്ഥാന് വേണ്ടി ഖരോട്ടേ നാലും ഷഹീദുള്ള ഹസനി, നവീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ക്വാര്‍ട്ടറിൽ ശ്രീലങ്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.